എളമരം കരീമിനു ഐഎന്‍ടിയുസി പിന്തുണ
Saturday, October 10, 2015 1:38 AM IST
തിരുവനന്തപുരം: കേരളത്തിലെ തോട്ടം തൊഴിലാളികള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഇന്നാരംഭിക്കുന്ന അനിശ്ചിതകലാ നിരാഹാര സമരത്തിനു ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

തോട്ടം തൊഴിലാളികള്‍ വേതന വര്‍ധനയും അടിസ്ഥാന സൌകര്യ വികസനങ്ങളും ആവശ്യപ്പെട്ടു നടത്തിവരുന്ന സമരം അവസാനിപ്പിക്കുന്നതിനു പിഎല്‍സിയും സര്‍ക്കാരും നടത്തിയ ചര്‍ച്ചകളില്‍ രമ്യമായ തീരുമാനമുണ്ടായിട്ടില്ല. 13ന് മുഖ്യമന്ത്രി പ്രശ്നം പരിഹരിക്കുന്നതിനു യോഗം വിളിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്.


ഈ ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സംസ്ഥാന കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.