പരുമല പെരുന്നാള്‍ 26നു കൊടിയേറും; പ്രധാന പെരുന്നാള്‍ ഒന്നിനും രണ്ടിനും
Saturday, October 10, 2015 1:38 AM IST
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മ പെരുന്നാള്‍ 26നു കൊടിയേറും. ഉച്ചകഴിഞ്ഞ് രണ്ടിനു നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ കൊടിയേറ്റു കര്‍മം നിര്‍വഹിക്കും.തുടര്‍ന്നു ചേരുന്ന തീര്‍ഥാടന വാരാഘോഷം സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനാകും.വൈകുന്നേരം അഞ്ചിനു അഴിപ്പുരയില്‍ 144 മണിക്കൂര്‍ നീളുന്ന അഖണ്ഡ പ്രാര്‍ഥന ആരംഭിക്കും.27നു രാവിലെ 10നു പരിസ്ഥിതി സെമിനാര്‍ സോപാന അക്കാദമി ഡയറക്ടര്‍ ഫാ.കെ.എം.ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് എക്സിബിഷന്‍ ഉദ്ഘാടനം.

28നു രാവിലെ 10നു അഖിലമലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം കൊച്ചി മെത്രാപ്പോലീത്താ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് ഉത്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മാധ്യമ സെമിനാര്‍ ചലചിത്രസംവിധായകന്‍ ബ്ളെസി ഉദ്ഘാടനം ചെയ്യും. 29നു രാവിലെ 10നു അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷന്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞ് മൂന്നിന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സെമിനാറും.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷേര്‍ളി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 30-ന് രാവിലെ 10-ന് ഉപവാസ ധ്യാനവും മധ്യസ്ഥ പ്രാര്‍ഥനയും.ഉച്ചകഴിഞ്ഞ് 2.30-ന് എക്യുമെനിക്കല്‍ സമ്മേളനം.

31-ന് രാവിലെ 10-ന് അഖിലമലങ്കര ഗായകസംഘ ഏകദിന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന യുവജന സമ്മേളനം ഡിജിപി ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും.നവംബര്‍ ഒന്നിന് രാവിലെ 11-ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ ധനസഹായ വിതരണ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് ബഞ്ചമിന്‍ കോശി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30നു ചേരുന്ന തീര്‍ഥാടക സംഗമം കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും. വൈകുന്നേരം അഞ്ചിന് അഖണ്ഡ പ്രാര്‍ഥന സമാപനം,. ആറിന് പെരുന്നാള്‍ സന്ധ്യാ നമസ്കാരം, രാത്രി എട്ടിനു ശ്ളൈഹിക വാഴ്വ്. 8.15ന് ഭക്തിനിര്‍ഭരമായ റാസ, 9.30നു ധൂപ പ്രാര്‍ഥന, ആശിര്‍വാദം, 10.30-ന് സംഗീതാര്‍ച്ചന.


പെരുന്നാള്‍ സമാപന ദിനമായ രണ്ടിനു പുലര്‍ച്ചെ മുന്നിനു വിശുദ്ധ കുര്‍ബാന.ആറിനു ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. 8.30-ന് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന.11-ന് ശ്ളൈഹിക വാഴ്വ്. 12ന് വിദ്യാര്‍ഥി പ്രസ്ഥാന സമ്മേളനം രണ്ടിന് ഭക്തിനിര്‍ഭരമായ റാസ. തുടര്‍ന്നു ധൂപപ്രാര്‍ഥനയോടും ആശിര്‍വാദത്തോടുംകൂടെ കൊടിയിറക്കം.

പെരുന്നാള്‍ ദിനങ്ങളില്‍ രാവിലെ അഞ്ചിന് പ്രഭാത നമസ്കാരം,7.30-ന് വിശുദ്ധകുര്‍ബാന,12-ന് ഉച്ച നമസ്ക്കാരം വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, 6.45-ന് ഗാനശുശ്രൂഷ.രാത്രി ഏഴിന് പ്രസംഗം,7.30-ന് കബറിങ്കലില്‍ ധൂപ പ്രാര്‍ഥന, ആശിര്‍വാദം, രാത്രി ഒമ്പതിന് സൂത്താറ നമസ്കാരം.ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.