ശബരിമല പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠ 16ന്, നടതുറപ്പ് 17ന്
ശബരിമല പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠ 16ന്, നടതുറപ്പ് 17ന്
Saturday, October 10, 2015 1:38 AM IST
തിരുവനന്തപുരം: ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രത്തിലെ പതിനെട്ടാംപടിയില്‍ പുതുതായി പഞ്ച ലോഹം പൊതിഞ്ഞ് പുനഃപ്രതിഷ്ഠ നടത്തുന്നതിനായി 15ന് വൈകു ന്നേരം അഞ്ചിന് നടതുറക്കും. 16ന് രാവിലെ അഭിഷേകവും ഗണപതി ഹോമവും കഴിഞ്ഞ് രാവിലെ 10നും 10.30നും മധ്യേ പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്തും. രാത്രി അത്താഴപൂജകഴിഞ്ഞ് നടയടയ്ക്കും തുടര്‍ന്ന് 17ന് വൈകുന്നേരം അഞ്ചിനു വീണ്ടും നടതുറക്കും.18 മുതല്‍ 22 വരെ പതിവു പൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും. നെയ്യഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം എന്നിവ നടത്തും. 22ന് രാത്രി 10ന് നട അടച്ചു കഴിഞ്ഞാല്‍ പിന്നെ ചിത്തിര ആട്ടവിശേഷത്തിനായി നവംബര്‍ ഒന്‍പതിനു വീണ്ടും നടതുറക്കും.


10ന് ചിത്തിര ആട്ട വിശേഷം രാവിലെ ഉഷഃപൂജയ്ക്കു ശേഷം 7.30ന് അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് സന്നിധാനത്തില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.