വിദ്യാഭ്യാസ വായ്പ: റിലയന്‍സിനെ നിയോഗിക്കുന്നതിനെതിരേ ഹര്‍ജി
Saturday, October 10, 2015 1:45 AM IST
കൊച്ചി: വിദ്യാഭ്യാസവായ്പ കുടിശിക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നതു തടയണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ സ്വദേശി ജോസ് ചെമ്പേരി, മൂവാറ്റുപുഴ സ്വദേശി അഡ്വ.ലിയോണല്‍ ജോസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എസ്ബിടിയടക്കമുള്ള ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പത്തുക തിരിച്ചുപിടിക്കാന്‍ പുറത്തുള്ള ഏജന്‍സിയെ ഏല്‍പ്പിക്കുകയാണ്. വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദത്തിലാഴ്ത്തിയും പണം തിരികെ പിടിക്കാനാണ് ഇടനിലക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.