സ്വാഗതസംഘ രൂപീകരണം
Saturday, October 10, 2015 1:48 AM IST
കോട്ടയം: അടുത്ത ഫെബ്രുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ആറാമതു സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനിലുള്ള ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിരവധി നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുള്ള ഭാരവാഹികളും പങ്കെടുക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുള്‍ സമദ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.