കരസേനാ റിക്രൂട്ട്മെന്റ് റാലി കോട്ടയത്ത്
Saturday, October 10, 2015 1:48 AM IST
തിരുവനന്തപുരം: കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് ഡിസംബര്‍ 10 മുതല്‍ 15 വരെ കോട്ടയം നെഹ്റു സ്റേഡിയത്തില്‍ റിക്രൂട്ട്മെന്റ് റാലി നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കന്‍ ജില്ലകളിലുള്ളവര്‍ക്കു വേണ്ടി സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റന്റ്, സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ക്ളാര്‍ക്ക്/സ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്സ്മാന്‍ എന്നീ തസ്തികളിലേക്കാണ് റാലി നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ റാലിയുടെ തലേദിവസം വൈകുന്നേരം നാലു മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടണ്ടതാണ്. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു. ഒന്നില്‍ കൂടുത ല്‍ തസ്തികകളിലേക്ക് പങ്കെടുക്കുന്നവര്‍ അയോഗ്യരാക്കപ്പെടും.


ഉദ്യോഗാര്‍ഥികള്‍ ംംം.ഷീശിശിറശമിമ്യൃാ.ിശര.ശി എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റര്‍ ചെയ്യണം. കോട്ടയം റാലിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നു മുതല്‍ നവംബര്‍ 24 വരെ ചെയ്യാവുന്നതാണ്. ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്തവരെ മാത്രമെ റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കു.

കോട്ടയം റാലിക്ക് മുന്നോടിയായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ രജിസ്ട്രേഷന്‍ മേളയും സംഘടിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവര്‍ക്ക് 16നും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് 17നും, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ക്ക് 19നും രജിസ്ട്രേഷന്‍ മേള സംഘടിപ്പിക്കും.

കൂടാതെ, ഇതില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 20 മുതല്‍ 22 വരെ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസില്‍ നടത്തുന്ന രജിസ്ട്രേഷന്‍ മേളയില്‍ പങ്കെടുക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.