ടിസിഎസ് ഐടി വിസ് ജേതാക്കള്‍
Saturday, October 10, 2015 1:49 AM IST
കൊച്ചി: ടിസിഎസ് ഐടി വിസ് ഇന്റര്‍സ്കൂള്‍ ക്വിസ് മത്സരത്തില്‍ കോട്ടയം മാര്‍ ബസേലിയോസ് പബ്ളിക് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥികളായ തോമസ് ജോണ്‍, തോമസ് ഫിലിപ് എന്നിവര്‍ ജേതാക്കളായി. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ അദിത്ത് വി. മേനോനും ഗൌതം ഹരിലാലിനുമാണ് രണ്ടാം സ്ഥാനം.

കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കേരളത്തിലെ 180 സ്കൂളുകളില്‍നിന്നായി 180 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാന വിതരണം അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ടിസിഎസിന്റെ കേരള ഡെലിവറി ഹെഡും വൈസ് പ്രിസിഡന്റുമായ ദിനേശ് പി. തമ്പിയും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.