വര്‍ഗീസ് ആന്റണിക്കു മുല്ലനേഴി പുരസ്കാരം
Saturday, October 10, 2015 1:49 AM IST
അവിണിശേരി: മുല്ലനേഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പ്രഥമ കവിതാപുരസ്കാരം വര്‍ഗീസ് ആന്റണിയുടെ നസ്രാണി വിഷാദയോഗം എന്ന കവിതാ സമാഹാരം നേടി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പി.പി. രാമചന്ദ്രന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, കെ.ആര്‍. ടോണി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.