വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്നു സുധീരന്‍
വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്നു സുധീരന്‍
Sunday, October 11, 2015 12:28 AM IST
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ശാ ശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തെ ബലപ്പെടുത്തുന്നതാണിത്. സ്വാമിയുടെ കുടുംബത്തിനു സ്വീകാര്യമായ വിധത്തില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും സുധീരന്‍ പറഞ്ഞു.

രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയും ആര്‍എസ്എസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്െടന്ന പിണറായി വിജയന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണ്. വര്‍ഗീയ കൂട്ടുകെട്ടുകള്‍ക്കെതിരേ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടിന്റെ വര്‍ഗീയ കച്ചവടം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.


രാജിവച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷിനോടു തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചു പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഐക്യകാര്‍ഢ്യം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.