ചൈതന്യ കാര്‍ഷിക മേള: പ്രദര്‍ശന വിപണന സ്റാളുകള്‍ക്ക് അവസരം
Sunday, October 11, 2015 12:31 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 18-ാം ചൈതന്യ കാര്‍ഷിക മേളയോടും സാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ചു പ്രദര്‍ശന വിപണന സ്റാളുകള്‍ ക്രമീകരിക്കുന്നതിന് അവസരം ഒരുക്കുന്നു.

പ്രദര്‍ശന വിപണന സ്റാളുകളുടെ ബുക്കിംഗ് 13നു രാവിലെ 10 മുതല്‍ തെള്ളകം ചൈതന്യയില്‍ ആരംഭിക്കും. നവംബര്‍ 18 മുതല്‍ 22 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം. 9947507515.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.