വില്ലേജുകളെ ഇഎസ്എയില്‍നിന്ന് ഒഴിവാക്കണം: ജനസംരക്ഷണ സമിതി
Sunday, October 11, 2015 12:32 AM IST
താമരശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള ത്തിലെ 119 വില്ലേജുകളെ ഇഎസ്എയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നു പശ്ചിമഘട്ട ജനസം രക്ഷണ സമിതിയുടെ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ നാലു വില്ലേജുകളെ മാത്രം ഒഴിവാക്കി കരടു വി ജ്ഞാപനം ഇറക്കിയ കേരളത്തിന്റെ ചീഫ് സെക്രട്ടറി അടക്കമുള്ള വനം-പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥ രുടെ നിഗൂഢനീക്കങ്ങളെ സമിതി ശക്തമായി അപലപിച്ചു.

കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുന ര്‍നിര്‍ണയിച്ചു നല്കണമെന്നു കേ ന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടിട്ടും തി രുത്തല്‍ വരുത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു സര്‍ക്കാരിന്റെ ഗുരു തരമായ വീഴ്ചയാണ്. കഴിഞ്ഞ ഒ ന്നര വര്‍ഷത്തിലധികമായി കേന്ദ്രത്തില്‍നിന്നു തുടര്‍ച്ചയായി വന്ന കത്തുകളെ അവഗണിച്ചു പരിസ്ഥിതി മന്ത്രാലയം ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മാറ്റിവച്ചു പുതിയ മാപ്പ് ഉ ണ്ടാക്കിയതാണു പ്രശ്നങ്ങളുടെ തുടക്കം.

വനംവകുപ്പ് മാപ്പ് തയാറാക്കാന്‍ ചെലവഴിച്ച പണവും സമയവും ഉ മ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വില്ലേജുകളിലെ വന അതിര്‍ത്തി നിര്‍ണയത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍ പ്രശ്നത്തിനു പരിഹാരമുണ്ടാകുമായിരുന്നു. വനമില്ല എന്നപേരില്‍ കോട്ടയം ജില്ലയിലെ നാലു വില്ലേജുകളെ പ്രത്യേക താത്പര്യപ്രകാരം ഒഴിവാക്കി എടുത്തപ്പോള്‍ അതേ മാനദണ്ഡത്തില്‍ വനമില്ലാത്തതും നാമമാത്ര വനമുള്ളതുമായ അ നേകം വില്ലേജുകളെ ഒഴിവാക്കി എടുക്കേണ്ടിയിരുന്നതു സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

നവംബര്‍ നാലു വരെയുള്ള സമയപരിധിക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു കൃത്യമായി തി രുത്തലുകള്‍ നല്കിയില്ലെങ്കില്‍ 119 വില്ലേജുകളിലെ 25 ലക്ഷത്തി ലധികം വരുന്ന ജനങ്ങള്‍ വനവാസികളായി മാറുമെന്നു കമ്മിറ്റി മുന്നറിയിപ്പു നല്കി.


നടപടി ഇല്ലെങ്കില്‍ പ്രത്യക്ഷസമരനടപടികളുമായി രംഗത്തിറങ്ങുമെന്നു സമിതി അറിയിച്ചു. രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ഫാ.ആന്റണി കൊഴുവനാല്‍, ജനറല്‍ കണ്‍വീനര്‍ ഡോ.ചാക്കോ കാളംപറമ്പില്‍, കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഏബ്രഹാം കാവില്‍പുരയി ടത്തില്‍, അബ്ദു ചോലയില്‍, ഗിരീഷ് ജോണ്‍, ജോയി കണ്ണംചിറ, ബെന്നി വളവനാനിക്കല്‍, ബേബി പെരുമാ ലില്‍, ജോസഫ് പുലക്കുടി, നിഷാദ് പോള്‍, ബിനു ജോസ്, ജോര്‍ജുകുട്ടി വിളക്കുന്നേല്‍, ജോസ് മാത്യു, സാലസ് മാത്യു, ബിജു കണ്ണന്തറ, ഫാ.മനോജ് പ്ളാക്കൂട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പോളിംഗ് ഉപകരണങ്ങള്‍ വാങ്ങുന്ന തീയതിയില്‍ മാറ്റം വരുത്തണം: പാസ്ററല്‍ കൌണ്‍സില്‍

താമരശേരി: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നവംബര്‍ ഒന്നു ഞായറാഴ്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിംഗ് ഉപകരണങ്ങളും കളക്ഷന്‍ സെന്ററില്‍ ഹാജരാകേണ്ടിവരുന്നതു ഞായറാഴ്ച ആചരണത്തിനു ക്രൈസ്തവ ഉദ്യോഗസ്ഥര്‍ക്കു തടസം നേരിടുന്നു. കുട്ടികളുടെ മതപഠനം തടസപ്പെടുന്ന സാഹചര്യവും ഇതുമൂലം ഉണ്ടാകുന്നു. ഇക്കാരണത്താല്‍ കളക്ഷന്‍ സെന്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ട സമയം 11ന് ശേഷം ആക്കുകയോ അല്ലെങ്കില്‍ തീയതി പുനര്‍നിര്‍ണയിക്കുകയോ ചെയ്യണമെന്നു താമരശേരി രൂപതാ പാസ്ററല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. പാസ്ററല്‍ കൌണ്‍സില്‍ യോഗത്തില്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. മാത്യു മാവേലി, സഹവികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഡോ. ചാക്കോ കാളംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.