വിജയപുരം രൂപത സ്കൂള്‍ കലോത്സവത്തിനു നാളെ തുടക്കം
Sunday, October 11, 2015 12:37 AM IST
കോട്ടയം: വിജയപുരം കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നായി 1200-ല്‍പരം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് ഹോളിഫാമിലി എച്ച്എസ്എസില്‍നിന്ന് ആരംഭിക്കുന്ന കലോത്സവ വിളംബരജാഥയോടെയാണ് കലാമേളയ്ക്കു തുടക്കം.

കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പി വി.ജി.വിനോദ്കുമാര്‍ റാലി ഫ്ളാഗ്ഓഫ് ചെയ്യും. ജില്ലാ പോലീസ് ചീഫ് എസ്.സതീഷ് ബിനോ മുഖ്യസന്ദേശം നല്‍കും. 11-ന് മൌണ്ട്കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സിനിമാതാരം ശ്രുതിബാല ഉദ്ഘാടനം ചെയ്യും.

വിജയപുരം രൂപതാ വികാരിജനറാള്‍ മോണ്‍.ഡോ.സെബാസ്റ്യന്‍ പൂവത്തുങ്കല്‍ അധ്യക്ഷത വഹിക്കും.


രൂപതാ അധ്യാപക കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കലാസന്ധ്യയും വൈകുന്നേരം 5.30-ന് മൌണ്ട്കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അധ്യാപകരുടെ നാടകം, ഗാനമേള എന്നിവയുണ്ടാകും. പിന്നണിഗായകന്‍ വില്‍സ്വരാജ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. സിസ്റര്‍ ജ്വനില, സിസ്റര്‍ ലിനറ്റ്, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിക്കും.രണ്ടാംദിവസം രാവിലെ ചലച്ചിത്ര-സീരിയല്‍ നടന്‍ പ്രേംപ്രകാശ് വിദ്യാര്‍ഥികളെ അഭിസംബോധനചെയ്യും.

ഒന്‍പതു വേദികളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. ഭാരവാഹികളായ ഫാ.പോള്‍ ഡെന്നി രാമച്ചംകുട്ടി, ബിജോയ് കരകാലില്‍, സിസ്റര്‍ ലിനറ്റ്, സിസ്റര്‍ ശില്‍പ, എം.ആല്‍ഫ്രെഡ്, കെ.പി.ജോയിച്ചന്‍, എം.എ.മേരിക്കുട്ടി, വി.വൈ.മറിയം എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.