സാഹിത്യകാരന്മാര്‍ സിപിഎം ദാസരായി അധഃപതിച്ചെന്നു ബിജെപി
സാഹിത്യകാരന്മാര്‍ സിപിഎം ദാസരായി  അധഃപതിച്ചെന്നു ബിജെപി
Sunday, October 11, 2015 12:40 AM IST
തിരുവനന്തപുരം: കന്നഡസാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിലും യുപിയില്‍ നടന്ന കൊലപാതകത്തിലും പ്രതിഷേധിച്ചു കേരളത്തിലെ ചില സാഹിത്യകാരന്മാര്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കിയതും അംഗത്വം രാജിവച്ചതും അവരുടെ കപടമുഖം വെളിപ്പെടുത്തുന്നതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു സിപിഎമ്മിനെ സഹായിക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്. ഇവര്‍ സിപിഎം ദാസന്മാരായി അധഃപതിച്ചുവെന്നു മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തു ജനജീവിതം ദു:സഹമായപ്പോള്‍ പ്രതികരിക്കാതിരുന്നവരാണിവര്‍. യുപിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതിഷേധിക്കേണ്ടത് മുലായംസിംഗ് യാദവിനും അഖിലേഷ് യാദവിനുമെതിരേയാണ്. മുലായം സിംഗിനൊപ്പമാണു സിപിഎം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. എന്നിട്ടും മോദിക്കെതിരേ പ്രചരണം നടത്താനുള്ള സിപിഎമ്മിന്റെ ശ്രമമാണ് സാഹിത്യകാരന്‍മാര്‍ നടപ്പിലാക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.