എസ്.ബി. അനന്തുവിന് യൂത്ത് എക്സലന്‍സ് അവാര്‍ഡ്
എസ്.ബി. അനന്തുവിന് യൂത്ത് എക്സലന്‍സ് അവാര്‍ഡ്
Sunday, October 11, 2015 12:43 AM IST
തിരുവന ന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്കു മേജര്‍ ആര്‍ച്ച്ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കാബാവായുടെ നാമത്തില്‍ തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ ബസേലിയോസ് യൂത്ത് എക്സലന്‍സ് അവാര്‍ഡിന് ഈ വര്‍ഷം തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ.എന്‍ജിനിയറിംഗ് കോളജിലെ എസ്.ബി. അനന്തു അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് അവാര്‍ഡ്.


13 ന് രാവിലെ 11 മണിക്ക് മാര്‍ ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേശകന്‍ ഡോ. ഇ. ശ്രീധരന്‍ അവാര്‍ഡ് സമ്മാനിക്കും. ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോര്‍ജ്, ബര്‍സാര്‍ ഫാ. വില്‍സണ്‍ തട്ടാരുതുണ്ടില്‍ എന്നിവര്‍ പ്രസംഗി ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.