മാവോയിസ്റുകള്‍ക്കു സിം കാര്‍ഡ്: വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്
Tuesday, October 13, 2015 12:38 AM IST
മൂവാറ്റുപുഴ: മാവോയിസ്റുകള്‍ക്കായി സിം കാര്‍ഡുകള്‍ ശേഖരിച്ചതായി കണ്െടത്തിയതിനെത്തുടര്‍ന്നു മൂവാറ്റുപുഴയിലെ മൊബൈല്‍ ഫോണ്‍ വ്യാപാരസ്ഥാപനങ്ങളില്‍ പോലീസ് പരിശോധന നടത്തി. കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ജാര്‍ഖണ്ഡിലെ മാവോയിസ്റ് നേതാവ് ജിതേന്ദ്രയെ കഴിഞ്ഞ ദിവസം അങ്കമാലിയില്‍നിന്നു പിടികൂടിയതോടെയാണു മൂവാറ്റുപുഴ അടക്കം വിവിധ സ്ഥലങ്ങളില്‍നിന്നു മാവോയിസ്റുകള്‍ക്കായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വാങ്ങിയതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നാണു മൂവാറ്റുപുഴയിലെ ചില കടകളില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്.


മൂന്നു വര്‍ഷമായി അങ്കമാലിയില്‍ ജോലിചെയ്തുവരികയായിരുന്നു ജിതേന്ദ്ര. സംസ്ഥാനത്തുനിന്നു മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ജിതേന്ദ്ര ജാര്‍ഖണ്ഡിലെ മാവോയിസ്റുകള്‍ക്ക് എത്തിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്െടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുമായി അടുത്ത ബന്ധമുള്ള കടകളില്‍നിന്നാണു സിം കാര്‍ഡുകള്‍ ഏറെയും വാങ്ങിയിരിക്കുന്നത്. അതിനാല്‍ ഇങ്ങനെയുള്ള കടകളെ ചുറ്റിപ്പറ്റിയാണു പോലീസ് അന്വേഷണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.