തെരുവുനായ ഉന്മൂലനസംഘം പ്രസിഡന്റിന് 5 ലക്ഷം പാരിതോഷികം
Tuesday, October 13, 2015 12:38 AM IST
കൊച്ചി: തെരുവുനായ ഉന്മൂല ന സംഘം പ്രസിഡന്റ് ഒ.എം.ജോയിക്കു കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തെരുവുനായകള്‍ക്കു മതിയായ സംരക്ഷണം നല്‍കി പൊതുജനങ്ങള്‍ക്കു കടിയേല്‍ക്കാത്ത സാഹചര്യം ഉണ്ടാക്കേണ്ടതു ഭരണകൂടങ്ങളുടെ കര്‍ത്തവ്യമാണെന്നു കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

ഭരണകൂടം അതിനു തയാറാകാത്ത സാഹചര്യത്തില്‍ ഒ.എം.ജോയിയെ പോലുള്ള മനുഷ്യസ്നേഹികള്‍ അതിനു മുന്നോട്ടുവരുമ്പോള്‍ സമൂഹം അവര്‍ക്ക് അര്‍ഹമായ പിന്തുണ നല്‍കേണ്ടതാണ്. അതുകൊണ്ടാണ് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചതെന്നും കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.