മരുന്നുകടകള്‍ അടച്ചിടരുത്: ഡ്രഗ്സ് കണ്‍ട്രോളര്‍
Tuesday, October 13, 2015 12:48 AM IST
തിരുവനന്തപുരം: ഒരു വിഭാഗം മരുന്നു വ്യാപാരികള്‍ നാളെ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പു സമരത്തില്‍നിന്നു പിന്മാറണമെന്നും പൊതുജനങ്ങള്‍ക്കു മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മരുന്നുകച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേയാണു മരുന്നു വ്യാപാരികള്‍ കടയടപ്പു സമരം നടത്തുന്നത്. ഓണ്‍ലൈന്‍ മരുന്നു വ്യാപാരത്തെക്കുറിച്ചു പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഡോ.ഹര്‍ഷദീപ് കാംബ്ളെയുടെ നേതൃത്വത്തില്‍ ഒരു സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ മരുന്നു വ്യാപാരികള്‍ സമരത്തില്‍നിന്നു മാറി നില്‍ക്കണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് മരുന്നുകളുടെ ദൌര്‍ലഭ്യം നേരിടുകയാണെങ്കില്‍ ഡ്രഗ്സ് കണ്‍ട്രോളറെയോ (ഫോണ്‍: 0471-2774614, 2471896) ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ ജില്ലാ അധികാരികളെയോ ബന്ധപ്പെടണമെന്നും ഡയറക്ടര്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.