ജ്വല്ലറി ഉടമയുടെ മരണം: തുടരന്വേഷണം സിബിഐക്ക്
Tuesday, October 13, 2015 12:51 AM IST
കൊച്ചി: തലശേരി സവിത ജ്വല്ലറി ഉടമ ദിനേശനെ കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. 2014 ഡിസംബര്‍ 23ന് രാത്രിയിലാണു ദിനേശനെ തലശേരി മെയിന്‍ റോഡിലെ ജ്വല്ലറിക്കുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്െടത്തിയത്. പോലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കേസില്‍ ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ദിനേശന്റെ സുഹൃത്തായ ഗോവിന്ദരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണു സിംഗിള്‍ ബെഞ്ച് കേസന്വേഷണം സിബിഐക്കു കൈമാറാന്‍ ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.