തീയറ്ററില്‍നിന്നു മൂന്നു രൂപ നികുതി പിരിക്കുന്നതു തടയില്ല: ഹൈക്കോടതി
തീയറ്ററില്‍നിന്നു മൂന്നു രൂപ നികുതി പിരിക്കുന്നതു തടയില്ല: ഹൈക്കോടതി
Tuesday, October 13, 2015 12:52 AM IST
കൊച്ചി: കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കായുള്ള വെല്‍ഫെയര്‍ ഫണ്ട് രൂപീകരിക്കാന്‍ തീയറ്ററില്‍നിന്നു മൂന്നു രൂപ നികുതി പിരിക്കുന്നതു തടയേണ്ടതില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. 2013ലെ കേരള ലോക്കല്‍ അഥോറിറ്റീസ് എന്റര്‍ടെയിന്‍മെന്റിന്റെ ടാക്സ് ഭേദഗതിക്കെതിരേ കേരള എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി തള്ളി.

സാംസ്കാരിക പ്രവര്‍ത്തകര്‍ക്കായുള്ള വെല്‍ഫെയര്‍ ഫണ്ട് രൂപീകരിക്കുന്നതിനു പ്രേക്ഷകരില്‍നിന്നു മൂന്നു രൂപ ടാക്സ് പിരിക്കുന്നതു തടയണമെന്ന ആവശ്യം ന്യായമല്ലെന്നു കോടതി വിലയിരുത്തി. തീയറ്ററുകളില്‍നിന്നു പിരിക്കുന്ന തുക സിനിമാ മേഖലയില്‍നിന്നുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും ലഭിക്കും. ഇത്തരം നടപടി കൂടുതല്‍ ജനങ്ങളെ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായതിനാല്‍ പ്രേക്ഷകര്‍ക്കും ഗുണമുണ്ടാവും. മാത്രമല്ല ഇത്തരത്തില്‍ നികുതി പിരിക്കുന്നതിനു സര്‍ക്കാരിനു അധികാരമുണ്െടന്നും ചോദ്യംചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.