വുമണ്‍ ഇന്‍ എന്‍ജിനിയറിംഗ് കോണ്‍ഗ്രസ്
Tuesday, October 13, 2015 12:54 AM IST
വാഴക്കുളം: അന്താരാഷ്ട്ര പ്രഫഷണല്‍ സംഘടനയായ ഐഇഇഇയുടെ കൊച്ചി ഹബ് വുമണ്‍ ഇന്‍ എന്‍ജിനിയറിംഗ് കോണ്‍ഗ്രസ് വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടന്നു. കേരള സെക്ഷന്‍ ഐഇഇഇ കംപ്യൂട്ടര്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ പ്രഫ. മിനി ഉലനാട്ട് ഉദ്ഘാടനം ചെയ്തു. 40 എന്‍ജിനിയറിംഗ് കോളജുകളില്‍ നിന്നുള്ള 200ഓളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. എന്‍ജിനിയറിംഗ് മേഖലയിലേക്കു കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വിവിധ എന്‍ജിനിയറിംഗ് ബ്രാഞ്ചുകളിലെ പ്രഫസര്‍മാര്‍ നയിച്ച ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പുകളും മാനേജീരിയല്‍ ക്ളാസുകളും ഇതോടനുബന്ധിച്ചു നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.