ചീഫ് കമ്മീഷണറെ നിയമിക്കാന്‍ നിര്‍ദേശം
Tuesday, October 13, 2015 12:55 AM IST
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ രണ്ടുപേരുടെ കാലാവധി ഉടന്‍ കഴിയുന്ന സാഹചര്യം കണക്കിലെടുത്തു ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഒരു ചീഫ് കമ്മീഷണറെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തേ കൊച്ചി ദേവസ്വം ബോര്‍ഡിന്റെയും ഗുരുവായൂര്‍ ദേവസ്വത്തിന്റെയും ചുമതല വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ഗോപാലമേനോനെ ഈ പദവിയിലേക്കു പരിഗണിക്കാവുന്നതാണെന്നും ജ സ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.സര്‍ക്കാര്‍20നകം തീരുമാനമറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.