ടി. പദ്മനാഭന്റെ നടപടി അധഃപതനമെന്ന്
Wednesday, October 14, 2015 12:57 AM IST
കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതി കാരായി രാജനു ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കിയ ചെറുകഥാകൃത്ത് ടി. പദ്മനാഭന്റെ നടപടി സാംസ്കാരിക അധഃപതനമാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍.

സിപിഎമ്മിന്റെ മണ്ടത്തരത്തിനു ടി. പദ്മനാഭന്‍ വിധേയനാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫസലിന്റെ ഭാര്യയോടും മലയാള സാഹിത്യലോകത്തോടും ടി. പദ്മനാഭന്‍ മാപ്പുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.