പി.സി. ജോര്‍ജിന്റെ അയോഗ്യത: ശനിയാഴ്ച മൊഴിയെടുക്കും
പി.സി. ജോര്‍ജിന്റെ അയോഗ്യത: ശനിയാഴ്ച മൊഴിയെടുക്കും
Wednesday, October 14, 2015 12:58 AM IST
തിരുവനന്തപുരം: പി.സി. ജോര്‍ജിനെ അയോഗ്യനാക്കുന്നതു സംബന്ധിച്ച കേരള കോണ്‍ഗ്രസ് - എമ്മിന്റെ ഹര്‍ജിയില്‍ പി.സി. ജോര്‍ജിന്റെ ക്രോസ് വിസ്താരവും സാക്ഷികളുടെ മൊഴിയെടുപ്പും ശനിയാഴ്ചത്തേക്കു മാറ്റി. നാളെ നടത്താനിരുന്ന നടപടിക്രമങ്ങളാണു മാറ്റിവച്ചത്.

പി.സി. ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് വിസ്താരവും തെളിവെടുപ്പും മാറ്റിവച്ചതെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായതിനാല്‍ സ്പീക്കര്‍ മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.