ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ്: തുടര്‍നടപടി അവസാനിപ്പിച്ചു
Wednesday, October 14, 2015 12:58 AM IST
കൊച്ചി: നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് ആക്ട് കേരളത്തില്‍ നടപ്പാക്കണമെന്ന ഹര്‍ജിയിലെ തുടര്‍നടപടി അവസാനിപ്പിച്ചു. കേരളത്തിലെ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സ്കാനിംഗ് സെന്ററുകളെയും നിയന്ത്രിക്കാനുള്ള നിയമം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശി എം.കെ. സലിം നല്‍കിയ ഹര്‍ജി ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു പരിഗണിച്ചത്.


ഇതു സംബന്ധിച്ച കരടു ബില്‍ തയാറാക്കി നിയമസഭയുടെ കാര്യോപദേശക സമിതിക്കു സമര്‍പ്പിച്ചിട്ടുണ്െടന്നും ഇതു ലഭിക്കുന്ന മുറയ്ക്കു നിയമസഭയുടെ പരിഗണനയ്ക്കു വരുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണു ഡിവിഷന്‍ ബെഞ്ച് തുടര്‍നടപടി അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.