മൂന്നാറിലെ തൊഴിലാളികള്‍ നിരാശയില്‍
മൂന്നാറിലെ തൊഴിലാളികള്‍ നിരാശയില്‍
Wednesday, October 14, 2015 12:58 AM IST
മൂന്നാര്‍: ഇന്നലെ നടന്ന പിഎല്‍സി ചര്‍ച്ചയിലും തീരുമാനം നീണ്ടതോടെ മൂന്നാറില്‍ തൊഴിലാളികള്‍ നിരാശയില്‍. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിലും സ്ത്രീ തൊഴിലാളികളുടെ പൊമ്പിളൈ ഒരുമൈയുടെയും നേതൃത്വത്തിലുള്ള സമരവേദിയില്‍ രാവിലെ മുതല്‍ നൂറുകണക്കിന് തൊഴിലാളികള്‍ എത്തിയിരുന്നു. പൊമ്പിളൈ ഒരുമൈ വേദിയില്‍ പ്രാര്‍ഥനയോടെയാണ് സ്ത്രീകള്‍ ഇരുന്നത്. എന്തുണ്ടായാലും ചര്‍ച്ച കഴിഞ്ഞേ സമരപന്തലില്‍ നിന്ന് പോകുവെന്ന നിലപാടിലായിരുന്നു ഇരുവിഭാഗവും. ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ തൊഴിലാളികള്‍ പ്രതിഷേധത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.