രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റഡീസ് രാജഗിരി വീക്ക് സംഘടിപ്പിക്കും
Wednesday, October 14, 2015 1:03 AM IST
കൊച്ചി: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാനേജ്മെന്റ് ഫെസ്റ്, നാഷണല്‍ ബിസിനസ് ക്വിസ് എന്നീ പരിപാടികളുമായി രാജഗിരി വീക്ക് സംഘടിപ്പിക്കുമെന്നു കോളജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജഗിരി വീക്കിന്റെ ഭാഗമായി നാളെ തുടങ്ങുന്ന പരിപാടികള്‍ 17നു സമാപിക്കും. നാളെ രാവിലെ രാജഗിരി ഇന്‍സ്റിറ്റ്യൂഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അലക്സ് പരിപാടികള്‍ ഉദ്ഘാടനംചെയ്യും.

മാനേജ്മെന്റ് ഫെസ്റായ ഇന്‍ഫ്ളോറ-15ല്‍ രാജ്യത്തെ പ്രമുഖ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 17ന് നടക്കുന്ന രാജഗിരി നാഷണല്‍ ബസിനസ് ക്വിസില്‍ വാണിജ്യ-വ്യവസായിക പ്രമുഖരും കോളജ് വിദ്യാര്‍ഥികളും പങ്കെടുക്കും. ലോകാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം ഓറക്കിള്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും ക്വിസ് മാസ്ററുമായ മിതേഷ് അഗര്‍വാള്‍ നയിക്കും. വിജയികള്‍ക്ക് 3.8 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അസിസ്റന്റ് പിജിപി ചെയര്‍ പേഴ്സണ്‍ ഡോ.റോസ്മേരി വര്‍ഗീസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രഫ.സജി ജോര്‍ജ്, പ്രഫ. ആഞ്ജേല സൂസന്‍ മാത്യു, സ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജിവന്‍ മാമന്‍ സ്റീഫണ്‍, വി. പ്രദീക്ഷ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.