എം.എം. ലോറന്‍സിന് പുരസ്കാരം
എം.എം. ലോറന്‍സിന് പുരസ്കാരം
Wednesday, October 14, 2015 1:05 AM IST
കൊച്ചി: മാതൃകാ അധ്യാപകനും ഐഎന്‍ടിയുസി നേതാവുമായിരുന്ന അന്തരിച്ച കെ.പി. എല്‍സേബിയൂസ് മാസ്ററുടെ സ്മരണാര്‍ഥം കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി) രൂപീകരിച്ച കെ.പി. എല്‍സേബിയൂസ് മാസ്റര്‍ ട്രസ്റിന്റെ പ്രഥമ പുരസ്കാരത്തിനു സിഐടിയു നേതാവ് എം.എം. ലോറന്‍സ് അര്‍ഹനായതായി ട്രസ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാസ്ററുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ 26ന് വൈകിട്ട് മൂന്നിന് എറണാകുളം ടൌണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ലോറന്‍സിനു പുരസ്കാരം സമര്‍പ്പിക്കും. 22,222 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ട്രസ്റ് ചെയര്‍മാന്‍ കെ.പി. തമ്പി കണ്ണാടന്‍, മാനേജിംഗ് ഡയറക്ടര്‍ ജോസ് കപ്പിത്താന്‍. എം.എം. രാജു, എന്‍.എല്‍. മൈക്കിള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.