50 ലക്ഷം സ്കൂള്‍കുട്ടികള്‍ സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുക്കും
Wednesday, October 14, 2015 1:05 AM IST
തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ സുരക്ഷാ നിയമങ്ങളും സംബന്ധിച്ച അവബോധം കുട്ടികളില്‍ വളര്‍ത്തുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 15 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സൈബര്‍ സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിക്കുന്നതിനു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നമ്മുടെ അഭിമാനമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ 15ന് സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ച് 'സൈബര്‍ സുരക്ഷാ പ്രതിജ്ഞ' സംഘടിപ്പിക്കുന്നതിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുതല്‍ സ്റുഡന്റ് സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍വരെയുള്ള ഐടി@സ്കൂള്‍ പ്രോജക്ട് ശൃംഖലയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.