കതിരൂര്‍ മനോജ് വധക്കേസിലെ 21-ാം പ്രതിക്കു ജാമ്യം
Wednesday, October 14, 2015 12:43 AM IST
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ 21-ാം പ്രതി തലശേരി ഈസ്റ് കതിരൂര്‍ സ്വദേശി റിജേഷിന് (റിജു) ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച തലശേരി സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരേ റിജേഷ് നല്‍കിയ ഹര്‍ജി ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് രാജ വിജയരാഘവന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു പരിഗണിച്ചത്.

ഈ കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുത്ത ശേഷമാണു റിജേഷിനെ പ്രതിയാക്കിയത്. കഴിഞ്ഞ ജൂലൈ ഒമ്പതു മുതല്‍ ജയിലില്‍ കഴിയുകയാണെന്നു ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.