ബാര്‍ കോഴ: നോട്ടീസ് നല്‍കിയത് സ്വാഭാവികനീതി ഉറപ്പാക്കാനെന്ന് ഹൈക്കോടതി
ബാര്‍ കോഴ: നോട്ടീസ് നല്‍കിയത് സ്വാഭാവികനീതി  ഉറപ്പാക്കാനെന്ന് ഹൈക്കോടതി
Wednesday, November 25, 2015 12:39 AM IST
കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജിയില്‍ കെ.എം.മാണിക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചത് സ്വാഭാവികനീതിഉറപ്പാക്കാനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ.എം. മാണിക്ക് നോട്ടീസ് നല്‍കേണ്ട വിലാസത്തില്‍ മാറ്റം വരുത്താന്‍ അനുമതി തേടി ഹര്‍ജിക്കാരനായ തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ അപേക്ഷയില്‍ ജസ്റീസ് ബി. സുധീന്ദ്രകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയെന്ന നിലയില്‍ നിന്ന് എംഎല്‍എ തലത്തിലേക്ക് വിലാസം മാറ്റാനാണ് അപേക്ഷ നല്‍കിയത്.

ഇന്നലെ അപേക്ഷ പരിഗണിക്കുമ്പോള്‍ കെ.എം. മാണിക്ക് നോട്ടീസ് നല്‍കുന്നതിനെ കേസില്‍ കക്ഷിയായ ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സിലിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.തുടരന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ കേസിലെ പ്രതിയെ നോട്ടീസ് നല്‍കി കേള്‍ക്കേണ്ടതില്ലെന്നുംഇവരുടെ അഭിഭാഷകന്‍ വാദിച്ചു. ഇതു തള്ളിയ കോടതി സ്വാഭാവിക നീതി ഉറപ്പാക്കാനാണ്ഇത്തരമൊരു നടപടിയെന്നു വിശദീകരിച്ചു.


കേസ് സമഗ്രമായി പരിശോധിക്കാനും നോട്ടീസ് നല്‍കി കെ.എം. മാണിയെ കേള്‍ക്കേണ്ടതുണ്െടന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. വിലാസത്തില്‍ തിരുത്തുവരുത്താനും അനുമതി നല്‍കി. ഡിസംബര്‍ രണ്ടിനാണ് ഹര്‍ജി പരിഗണനയ്ക്കെടു ക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.