സമത്വമുന്നേറ്റയാത്ര മതസൌഹാര്‍ദം തകര്‍ക്കുന്നതിന്: എം.എം.ഹസന്‍
സമത്വമുന്നേറ്റയാത്ര മതസൌഹാര്‍ദം തകര്‍ക്കുന്നതിന്: എം.എം.ഹസന്‍
Wednesday, November 25, 2015 12:51 AM IST
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വമുന്നേറ്റയാത്ര മതസൌഹാര്‍ദം തകര്‍ക്കുന്നതിനാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ ആരോപിച്ചു.

യാത്ര നാട്ടില്‍ വര്‍ഗീയത ആളിക്കത്തിക്കും. വെള്ളാപ്പള്ളി രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കുന്നതിനെയോ ബിജെപിയുമായി കൂട്ടുകൂടുന്നതിനെയോ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല. എന്നാല്‍, ഭ്രാന്താലയമായ കേരളത്തെ മതസ്പര്‍ധയില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രീനാരായണഗുരുവിന്റെ പേരിലുണ്ടാക്കിയ എസ്എന്‍ഡിപിയെ ആര്‍എസ്എസിന് അടിയറവയ്ക്കുന്നതിനോടാണ് വിയോജിപ്പുള്ളതെന്ന് ഹസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.