ഇന്ദിരാഗാന്ധി എന്‍എസ്എസ് ദേശീയ പുരസ്കാരം പാമ്പാക്കുട ഹോളികിംഗ്സ് എന്‍ജി. കോളജിന്
Wednesday, November 25, 2015 12:53 AM IST
കൊച്ചി: നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍എസ്എസ്) മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഇന്ദിരാഗാന്ധി എന്‍എസ്എസ് ദേശീയ പുരസ്കാരം പാമ്പാക്കുട ഹോളികിംഗ്സ് എന്‍ജിനിയറിംഗ് കോളജിന് ലഭിച്ചതായി കോളജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്ന് കോളജ് അധികൃതര്‍ ഏറ്റുവാങ്ങി. രാജ്യത്തെ ഏറ്റവും മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്കാരം കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫ. സി.എം. ഷാജഹാന് ലഭിച്ചു.


കോളജിലെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ പാമ്പാക്കുട പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ഗ്രാമവാസികളില്‍ കംപ്യൂട്ടര്‍ സാക്ഷരത സൃഷ്ടിച്ചു. നാട്ടിലെ ഓഫീസുകളിലെ പ്രവര്‍ത്തിക്കാതിരുന്ന കംപ്യൂട്ടറുകള്‍ നന്നാക്കി നല്‍കി. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് രാജ്യത്തെ 35000 സ്ഥാപനങ്ങളോട് മത്സരിച്ചാണ് പാമ്പാക്കുട ഹോളികിംഗ്സ് എന്‍ജിനിയറിംഗ് കോളജ് അവാര്‍ഡ് നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.