കൊച്ചി വിമാനത്താവളത്തില്‍ 76 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
Wednesday, November 25, 2015 12:55 AM IST
നെടുമ്പാശേരി: അബുദാബിയില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്‍ ട്രാന്‍സ്ഫോര്‍മറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു കിലോ സ്വര്‍ണം റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചു. ജെറ്റ് എയര്‍വെയ്സിന്റെ 9 ഡബ്ള്യു 575 ഫ്ളൈറ്റില്‍ ഇന്നലെ വൈകുന്നേരം വന്ന തലശേരി സ്വദേശി മധുലാജ് (22) ആണ് 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി പിടിയിലായത്. രഹസ്യസന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്ന് എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് സ്വര്‍ണം കണ്െടടുത്തത്. സ്വര്‍ണം ഡിആര്‍ഐ സംഘം കസ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്യാനായി മധുലാജിനെ കൊച്ചി ഡിആര്‍ഐ ഓഫീസിലേക്ക് കൊണ്ടു പോയി.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.