ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് അധ്യാപക സംഘടനകള്‍
Wednesday, November 25, 2015 12:56 AM IST
പാലാ: എന്‍പിആര്‍ തയാറാക്കുന്ന ജോലികളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഒഴിവാക്കണമെന്ന് പാലായില്‍ ചേര്‍ന്ന വിവിധ അധ്യാപക സര്‍വീസ് സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഒരു അധ്യയനവര്‍ഷം പരമാവധി 20 ഡ്യൂട്ടിലീവുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ മേല്‍നോട്ടം, പേപ്പര്‍ വാല്യുവേഷന്‍, സ്കൂള്‍ മോണിറ്ററിംഗ് മുതലായ ജോലികള്‍ക്കായി ഇത്രയും ഡ്യൂട്ടിലീവുകള്‍ മതിയാവാത്ത സാഹചര്യമാണുള്ളത്. ഫെബ്രുവരി ആദ്യവാരത്തില്‍ പ്രാക്ടിക്കല്‍, തിയറി പബ്ളിക് പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ സ്കൂളില്‍നിന്നു മാറിനില്‍ക്കുന്നത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.