ക്രിസ്മസ് ദിനത്തില്‍ എന്‍എസ്എസ് ക്യാമ്പ് ഒഴിവാക്കണമെന്ന് എകെസിസി
Wednesday, November 25, 2015 12:57 AM IST
തൊടുപുഴ: ആഗോള ക്രൈസ്തവ സമൂഹം പരിശുദ്ധമായി ആചരിക്കുന്ന യേശുവിന്റെ ജന്മദിനമായ ക്രിസ്മസ് ദിനം എന്‍എസ്എസ് ക്യാമ്പ് സംഘടിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം ആവശ്യപ്പെട്ടു.

ക്രൈസ്തവരുടെ പുണ്യദിനമായ ഞായറാഴ്ചകളും ക്രിസ്മസ് ദിനവും ഉള്‍പ്പെടെയാണ് കേരളത്തിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ എന്‍എസ്എസ് ക്യാമ്പ് നടത്താനായി നിര്‍ദേശിച്ചിട്ടുള്ളത്.


മുമ്പ് ദുഃഖവെള്ളിയാഴ്ചയും ക്രിസ്മസ് ദിനങ്ങളും പ്രവൃത്തിദിനമാക്കിയതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുവാന്‍ സാധിക്കില്ല. ഈ കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയുണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറി ആവശ്യപ്പെടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.