പി.ടി. ചാക്കോ പുരസ്കാരം പ്രഫ. പി.ജെ. കുര്യന്
പി.ടി. ചാക്കോ പുരസ്കാരം പ്രഫ. പി.ജെ. കുര്യന്
Wednesday, November 25, 2015 12:58 AM IST
ആലപ്പുഴ: പി.ടി. ചാ ക്കോ ഫൌണ്േടഷന്റെ 16-ാമത് പുരസ്കാരം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്. 25,000 രൂപയും പ്രശസ്തിപത്രവും സുദര്‍ശനന്‍ വര്‍ണം രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്കാരം ജനുവരിയില്‍ തിരുവമ്പാടി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്നു ചെയര്‍മാന്‍ മുക്കംബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു.

മികച്ച വിദ്യാലയത്തിനുള്ള പി.ടി. ചാക്കോ മെമ്മോറിയല്‍ ട്രോഫി ആലപ്പുഴ തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂളിനും നല്കും. സംസ്ഥാന സര്‍ക്കാരിലേക്കു കൂടുതല്‍ നികുതി പിരിച്ചു നല്കിയ ആലപ്പുഴ കളക്ടര്‍ എന്‍. പത്മകുമാറിനു പ്രത്യേക പുരസ്കാരവും നല്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏഴു പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ അവാര്‍ഡു നിര്‍ണയകമ്മിറ്റിയംഗങ്ങളായ ഡോ. നെടുമുടി ഹരികുമാര്‍, കലവൂര്‍ എന്‍. ഗോപിനാഥ്, പി.ഡി. ജോസഫ് പാലയ്ക്കല്‍, അഡ്വ. പി.പി. ജോസഫ്, കണ്‍വീനര്‍ ജോസ് അറാത്തുംപള്ളി എന്നിവരും സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.