തിരക്കിട്ടു ഭക്ഷ്യസുരക്ഷ നടപ്പിലാക്കിയാല്‍ കേരളം പട്ടിണിയിലാകുമെന്ന്
Thursday, November 26, 2015 12:40 AM IST
തിരുവനന്തപുരം: തിരക്കിട്ടു ഭക്ഷ്യസുരക്ഷ നടപ്പിലാക്കിയാല്‍ കേരളം പട്ടിണിയിലാകുമെന്നു ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. ഏറ്റവും മികച്ച പൊതുവിതരണ ശൃംഖലയുള്ള സംസ്ഥാനമാണു കേരളമെന്നു സംഘടന ചൂണ്ടിക്കാട്ടി.2013ല്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിയശേഷം കേരളത്തിന് ഏറ്റവും കുറച്ച് ഭക്ഷ്യധാന്യമാണ് അനുവദിച്ചു നല്‍കിയത്.

ഭക്ഷ്യസുരക്ഷ നടപ്പാക്കുമ്പോള്‍ കേരളത്തിന് ആകെ ലഭിക്കുന്നത് 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ്. ഇങ്ങനെ വരുമ്പോള്‍ കേരളത്തിലെ 32 ലക്ഷം കാര്‍ഡുടമകള്‍ക്ക് പ്രതിമാസം അഞ്ചുകിലോയിലും താഴെ മാത്രമേ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളൂ.


കഴിഞ്ഞ 50 വര്‍ഷക്കാലമായി ഈ രംഗത്തുള്ള റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ വേതനവും ഡോര്‍ഡെലിവറിയും നടപ്പിലാക്കി അവരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തിയശഷമേ ഭക്ഷ്യസുരക്ഷ നടപ്പിലാക്കാവൂ എന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.