നടേശന്‍ ഈഴവരോട് ചെയ്തതു കൊലച്ചതിയെന്നു വി.എസ്
നടേശന്‍ ഈഴവരോട് ചെയ്തതു കൊലച്ചതിയെന്നു വി.എസ്
Thursday, November 26, 2015 12:40 AM IST
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈഴവരോടു കൊലച്ചതിയാണു ചെയ്തതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. നടേശന്‍ നടത്തിയ അഴിമതി തെളിവുസഹിതം പുറത്തുകൊണ്ടുവന്നതുകൊണ്ടാണു തനിക്കെതിരേ വ്യക്തിപരമായി പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നടേശന്‍ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായതിനുശേഷമുള്ള 20 വര്‍ഷത്തെ എസ്എന്‍ ട്രസ്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വലിയ ക്രമക്കേടാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് കൂടുതലായി പഠിച്ചശേഷം മൈക്രോഫിനാന്‍സ് തട്ടിപ്പു കേസിലെ വെള്ളാപ്പള്ളി നടേശന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരാന്‍ കോടതിയില്‍ പോകുമെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.