മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 137.5 അടി
Thursday, November 26, 2015 12:42 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടിയായി തുടരുന്നു. ഇന്നലെ പദ്ധതി മേഖലയില്‍ നിന്നു മഴ മാറിനിന്നതിനാലാണു ജലനിരപ്പ് ഉയരാതിരിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം സെക്കന്‍ഡില്‍ 3143 ഘനയടി വെള്ളം ഒഴുകിയെത്തിയിരുന്ന അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 1925 അടിയായി കുറഞ്ഞിട്ടുണ്ട്.