വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് സുലഭം; കര്‍ശന നടപടിക്കു നിര്‍ദേശം
Friday, November 27, 2015 12:38 AM IST
കണ്ണൂര്‍: വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കരസ്ഥമാക്കി വാഹനമോടിക്കുന്നവര്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. മണിപ്പൂര്‍, നാഗാലന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ലൈസന്‍സുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നല്‍കുന്നതായും നിരവധിപേര്‍ ഇത്തരം ലൈസന്‍സ് ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇതിന്റെ ഉറവിടം കണ്െടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വാഹന പരിശോധന നടത്തുമ്പോള്‍ ലൈസന്‍സുകളുടെ ആധികാരികത ഉറപ്പുവരുത്തണം. അന്യസംസ്ഥാന ലൈസന്‍സാണെങ്കില്‍ ഏതു സാഹചര്യത്തിലാണു പുറത്തുനിന്നു ലൈസന്‍സ് എടുത്തതെന്ന കാര്യം ആരായണം. സംശയം തോന്നുന്നപക്ഷം രസീത് നല്‍കി ലൈസന്‍സ് പിടിച്ചെടുക്കുകയും ലൈസന്‍സിന്റെ നിജസ്ഥിതി അതു നല്‍കിയ സംസ്ഥാനങ്ങളിലെ അധികാരികളോട് അന്വേഷിക്കുകയും വേണം. ലൈസന്‍സ് വ്യാജമാണെന്നു തെളിയുന്ന പക്ഷം ഇത്തരം ലൈസന്‍സ് ഉപയോഗിച്ച വ്യക്തിക്കെതിരേ മോട്ടോര്‍വാഹന നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.


കൊണ്േടാട്ടി, പൊന്നാനി എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണു നിര്‍ദേശം. കൊണ്േടാട്ടിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ് ബസിന്റെ ഡ്രൈവര്‍ക്ക് അന്യസംസ്ഥാനത്തുനിന്നു സംഘടിപ്പിച്ച വ്യാജ ലൈസന്‍സാണ് ഉണ്ടായിരുന്നതെന്നു പരാതി ഉയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.