ചെങ്ങന്നൂരിന് ഉത്സവമായി ദീപിക വെന്‍സെക് വിജ്ഞാനമഹോത്സവം
ചെങ്ങന്നൂരിന് ഉത്സവമായി ദീപിക വെന്‍സെക് വിജ്ഞാനമഹോത്സവം
Friday, November 27, 2015 12:43 AM IST
ചെങ്ങന്നൂര്‍: ദീപികയുടെയും വെണ്‍മണി വെന്‍സെക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചോക്ളേറ്റ് വിജ്ഞാന മഹോത്സവം ചെങ്ങന്നൂര്‍ സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. വെന്‍സെക് ചെയര്‍മാനും സൌദി നഡാല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ കോശി ശാമുവേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദീപിക ഡപ്യൂട്ടി എംഡി ഡോ. താര്‍സിസ് ജോസഫ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ മുഖ്യാതിഥിയായി. ദീപിക ഫ്രണ്ട്സ് ക്ളബ് സംസ്ഥാനപ്രസിഡന്റും ഡിസിഎല്‍ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണന്‍ചിറ മുഖ്യപ്രഭാഷണവും സാഹിത്യ പോഷിണി ചീഫ് എഡിറ്റര്‍ ചുനക്കര ജനാര്‍ദനന്‍നായര്‍ സന്ദേശവും നല്‍കി. പിടിഎ പ്രസിഡന്റ് പി.ടി. പ്രകാശ്കുമാര്‍, ദീപിക അസി. ജനറല്‍ മാനേജര്‍ ( സര്‍ക്കുലേഷന്‍) ജോസഫ് ഓലിക്കല്‍, ദീപിക കോട്ടയം യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ദീപിക കായംകുളം ലേഖകന്‍ നൌഷാദ് മാങ്കാംകുഴി സ്വാഗതവും സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ വിക്ടിമ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന സമ്മേളനം ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രകാശ്. ടി.പി അധ്യക്ഷത വഹിച്ചു. ദീപിക അസി. ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ജോസഫ് ഓലിക്കല്‍ ആമുഖ പ്രഭാഷണം നടത്തി. ഡിസിഎല്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന പ്രശ്നോത്തരി വര്‍ഗീസ് കൊച്ചുകുന്നേല്‍, ഡിസിഎല്‍ നാഷണല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ജിയോ ജോയി എന്നിവര്‍ നയിച്ചു. പ്രശ്നോത്തരി മത്സരത്തില്‍ ആലപ്പുഴ ജില്ലയിലെ 50 സ്കൂളുകളില്‍നിന്നുമായി 300 വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.


പ്രശ്നോത്തരി മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പുന്നപ്ര ജ്യോതിനികേതന്‍ സീനിയര്‍ സ്കൂളിലെ അഖില്‍. എം.നായര്‍, ശ്രീ പാര്‍വതി. പി.എ എന്നിവര്‍ ഒന്നാം സമ്മാനവും, പുന്നപ്ര ജ്യോതിനികേതന്‍ സീനിയര്‍ സ്കൂളിലെ അഖില്‍നാഥ്, ജോനാഥന്‍ സാഗര്‍ സലാസ് എന്നിവര്‍ രണ്ടാം സ്ഥാനവും, നങ്ങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസിലെ അഖിലാ ഡാനിയല്‍, ഫാത്തിമാ നിസാര്‍ എന്നിവര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

യുപി സ്കൂള്‍ വിഭാഗത്തില്‍ വെണ്മണി സെന്റ് ജൂഡ് ഇ.എം.യു.പി.എസിലെ ബിന്‍സ. ബി, ഷോബിന്‍. സജി. ജേക്കബ് എന്നിവര്‍ ഒന്നാംസ്ഥാനവും, പുന്നപ്ര ജ്യോതിനികേതന്‍ സ്കൂളിലെ കെന്‍. കല്ലൂപാറ, അനിക. പി എന്നിവര്‍ രണ്ടാംസ്ഥാനവും, നങ്ങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസിലെ ഷെബ.എ, ദേവിക.എസ്.രാജ് എന്നിവര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

എല്‍പി വിഭാഗത്തില്‍ ചുനക്കര ചെറുപുഷ്പ ബഥനി സ്കൂളിലെ ആര്‍ച്ച, ആകാശ് എന്നിവര്‍ ഒന്നാംസ്ഥാനവും, പുന്നപ്ര ജ്യോതിനികേതന്‍ സീനിയര്‍ സ്കൂളിലെ അഖില്‍ ബെനഡിക്ട്, ശ്രീപാര്‍വതി എന്നിവര്‍ രണ്ടാംസ്ഥാനവും, വെണ്മണി സെന്റ് ജൂഡ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ സിയാന്‍ എസ്.ഇടിക്കുള, ആശാ മറിയം ജോണ്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് വെന്‍സെക് ചെയര്‍മാന്‍ കോശി ശാമുവേല്‍, നഗരസഭ ചെയര്‍മാന്‍ ജോണ്‍മുളങ്കാട്ടില്‍, പ്രകാശ്.ടി.പി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ദീപിക മാവേലിക്കര ലേഖകന്‍ മനു.യുആര്‍, ദീപിക ഏരിയാ മാനേജര്‍ (സര്‍ക്കുലേഷന്‍) മാത്യു.സി. ജോസഫ്, പരസ്യവിഭാഗം ഏരിയാ മാനേജര്‍ വിജയമോഹനന്‍, രാഷ്്ട്രദീപിക ഏരിയാ മാനേജര്‍ (സര്‍ക്കുലേഷന്‍) യു. ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.