കൊച്ചി: സീറോ മലബാര്‍ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഇന്നു സമാപിക്കും. പ്രവാസികള്‍ക്കു വിശ്വാസ പരിശീലനം നല്കുന്നതിനു വിപുലമായ സാഹചര്യങ്ങളൊരുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത് ആഹ്വാനം ചെയ്തു.
രാജ്യത്തിനുള്ളിലുള്ള വിശ്വാസപരിശീലനത്തെക്കുറിച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശദീകരിച്ചു. വിശ്വാസപരിശീലനത്തിന്റെ നൂതന സാധ്യതകളെക്കുറിച്ച് ഡോ.എഡ്വേര്‍ഡ് എടേഴത്ത്, സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ സാധ്യതകളെക്കുറിച്ച് ഡോ.ഗില്‍ബര്‍ട്ട് ചൂണ്ടല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചകള്‍ക്കു ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി നേതൃത്വം നല്കി. റവ.ഡോ. ജോര്‍ജ് ദാനവേലില്‍, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഫാ.ടി. ബിജു, റവ.ഡോ. മാത്യു ചൂരപൊയ്കയില്‍, ഫാ.വര്‍ഗീസ് വാവോലി, ഡോ.മേരി റെജീന, ജോബി തോമസ്, ഫാ.തോമസ് മൂലയില്‍, ഷാജി മാലിപ്പാറ, അലന് ആന്റണി, ജോസ് തച്ചില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ.ഡോ.ജോസ് പുതിയേടത്ത,് ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, അഡ്വ.പി.ടി.ചാക്കോ. വിനോ പി. ജോസ്, സിസ്റര്‍ പ്രതിഭ എന്നിവര്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.