പള്ളിക്കുന്ന് ബാങ്ക്: ലോകായുക്ത നോട്ടീസ്
Friday, November 27, 2015 12:49 AM IST
കണ്ണൂര്‍: പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്കില്‍ അനാവശ്യമായി പരിശോധന നടത്തി ബാങ്ക് മെമ്പര്‍മാരിലും ഇടപാടുകാരിലും തെറ്റിദ്ധാരണയുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രന്‍, സീനിയര്‍ ഓഡിറ്റര്‍ സാജന്‍, ബാങ്ക് സെക്രട്ടറി കെ. വസന്തകുമാര്‍ എന്നിവര്‍ക്കെതിരേ ബാങ്ക് പ്രസിഡന്റ് എം.വി. പ്രദീപ്കുമാര്‍ നല്‍കിയ പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.

ലോകായുക്തയ്ക്കു മുമ്പാകെ ഇന്നു ഹാജരാകാന്‍ എതിര്‍കക്ഷികളോടു നിര്‍ദേശിച്ചിട്ടുണ്ട്. പരാതിക്കാരനുവേണ്ടി അഡ്വ.ആര്‍.പി. രമേഷ് ഹാജരാകും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് അന്നു ഡപ്യൂട്ടി രജിസ്ട്രാറായിരുന്ന കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബാങ്കില്‍ പരിശോധന നടത്തിയത്.


മേലുദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെ രാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ ചിലരുടെ നിര്‍ദേശപ്രകാരം ബാങ്കിലെത്തി പാതിരാത്രിവരെ പരിശോധന നടത്തുകയായിരുന്നുവെന്നു പ്രദീപ്കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.