പ്രസിഡന്റിന്റെ രാജി യോഗക്ഷേമസഭ സ്വീകരിച്ചു
Friday, November 27, 2015 12:50 AM IST
തൃശൂര്‍: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയില്‍ പങ്കെടുക്കേണ്െടന്ന തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ രാജിക്കത്ത് അടിയന്തര നിര്‍വാഹക സമിതി അംഗീകരിച്ചു. കേന്ദ്ര കൌണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് എസ്.കെ.എം. രാമനു കൈമാറാനും യോഗം തീരുമാനിച്ചു. വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പ്രീണനത്തിനെതിരേ ഹൈന്ദവ ഐക്യം രൂപപ്പെട്ടുവരുന്നതിനെ സഭ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി അരീക്കര മധുനമ്പൂതിരി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.