അധ്യാപക സ്ഥലംമാറ്റം റദ്ദാക്കണമെന്ന ആവശ്യം തള്ളി
Friday, November 27, 2015 12:57 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ ചെമ്പൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഐ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു നയപരമായ തീരുമാനം എടുക്കുന്നതിനു അധികാരമുണ്െടന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണു ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബര്‍ 21നു അധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ പുതിയ സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷവും ഹയര്‍ സെക്കന്‍ഡറിയില്‍ സ്ഥലംമാറ്റം നടന്നില്ല. ഈ സാഹചര്യത്തില്‍ സ്വന്തം ജില്ലകളിലേക്കു നിയമനം ലഭിക്കണമെന്നാവശ്യപ്പെട്ടു നിരവധി അപേക്ഷകര്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്ഥലം മാറ്റത്തിനു നടപടി സ്വീകരിച്ചതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.


സര്‍ക്കാരിന്റെ ഇത്തരം നയപരമായ അധികാരത്തില്‍ ഇടപെടണമെന്നാവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ല. സര്‍ക്കാരിന്റെ വാദം അംഗീകരിച്ച കോടതി ഹര്‍ജിയിലെ നടപടി അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവില്‍ പറ ഞ്ഞിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.