സ്വദേശാഭിമാനി കേസരി പുരസ്കാര സമര്‍പ്പണം 29ന്
Friday, November 27, 2015 12:58 AM IST
തിരുവനന്തപുരം: 2014-ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം ഞായറാഴ്ച കെ.എം. റോയിക്ക് സമ്മാനിക്കും. എറണാകുളം കൊച്ചു കടവന്ത്രയിലെ കെ.എം.റോയിയുടെ വസതിയില്‍ വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കെ.എം.റോയിക്ക് പുരസ്കാരം സമ്മാനിക്കുക.

മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, അനൂപ് ജേക്കബ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, മേയര്‍ സൌമിനി ജയിന്‍, പ്രഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ബന്നിബഹന്നാന്‍, ഹൈബി ഈഡന്‍, ഐ ആന്‍ഡ് പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി എന്നിവര്‍ സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.