അയ്യപ്പന്‍ കവിതാ പുരസ്കാരം പി.പി.രാമചന്ദ്രന്
അയ്യപ്പന്‍ കവിതാ പുരസ്കാരം  പി.പി.രാമചന്ദ്രന്
Friday, November 27, 2015 12:58 AM IST
തൃശൂര്‍: കവി എ.അയ്യപ്പന്റെ ഓര്‍മയ്ക്കായി അയനം സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ അയനം- എ.അയ്യ പ്പന്‍ കവിതാ പുരസ്കാരത്തിനു പി.പി.രാമചന്ദ്രന്റെ കവിതകള്‍ എന്ന പുസ്തകം അര്‍ഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ബാലചന്ദ്രന്‍ വടക്കേടത്ത് ചെയര്‍മാനായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.

ഡിസംബര്‍ 15നു സാഹിത്യ അക്കാദമിയില്‍ നടക്കുന്ന എ.അയ്യപ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രഫ.എം.കെ.സാനു പുരസ്കാരം സമ്മാനിക്കുമെന്നു ചെയര്‍മാന്‍ വിജേഷ് എടക്കുന്നി പത്രസമ്മേളനത്തില്‍ അറിയിച്ചു. ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ.എം.എന്‍.വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.