വാട്സ് ആപ് ഗ്രൂപ്പ് ചിത്രം: പോലീസുകാരന്‍ മരിച്ച നിലയില്‍
Saturday, November 28, 2015 12:25 AM IST
കോഴിക്കോട്: വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല ചിത്രം അയച്ചെന്ന പരാതിയെത്തുടര്‍ന്നു സസ്പെന്‍ഷന്‍ നടപടിക്കു വിധേയനായ പോലീസുകാരനെ മരിച്ച നിലയില്‍ കണ്െടത്തി. നടക്കാവ് സ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.പി. ഷാജി (33)യെയാണ് ബാലുശേരി നിര്‍മല്ലൂരിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ ഇന്നലെ കണ്െടത്തിയത്. ഭാര്യ: മഞ്ജു. മക്കള്‍: അഭിനവ്, അനന്തു.

വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളോടുള്ള കടമകള്‍ എന്ന പേരില്‍ കോഴിക്കോട് പാറോപ്പടിയില്‍ രക്ഷിതാക്കള്‍ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഗ്രൂപ്പിന്റെ അഡ്മിനാണു പോലീസുകാരന്റെ അശ്ളീലചിത്ര പോസ്റിനെതിരേ പരാതി നല്‍കിയത്. തുടര്‍ന്നു സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണര്‍ പരാതി അന്വേഷിച്ചു പോലീസുകാരനെതിരേ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു സസ്പെന്‍ഷന്‍. ഒരു കുട്ടിയുടെ വാട്സ് ആപ്പിലേക്കു വന്ന അശ്ളീല ചിത്രം ഒരു രക്ഷിതാവ് തനിക്ക് അയച്ചു തന്നതാണെന്നും കൈ തെറ്റി അറിയാതെ ഗ്രൂപ്പില്‍ പോസ്റ് ചെയ്തെന്നുമാണ് ഷാജി നല്കിയിരുന്ന വിശദീകരണം.


ഇദ്ദേഹത്തിന്റെ സ്വഭാവത്തെയോ പെരുമാറ്റത്തെയോ കുറിച്ചു സഹപ്രവര്‍ത്തകര്‍ക്കു മോശമായ അഭിപ്രായമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.