അച്ചായന്‍ ജോഷിയെ കൊച്ചിയിലെത്തിച്ചു
Saturday, November 28, 2015 12:28 AM IST
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയായ അച്ചായന്‍ എന്ന ജോഷി ജോസഫിനെ തെളിവെടുപ്പിനായി കൊച്ചിയിലെത്തിച്ചു. ഇടപ്പള്ളിപോണേക്കര വെസ്റ്റിലുള്ള ഇയാളുടെ വീട്ടില്‍ രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു.

പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥന്‍ വിജയന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇയാളുടെ പേരിലുള്ള വാഹനത്തിന്റെ ആര്‍സി ബുക്കും ഡയറികളും വീട്ടില്‍നിന്നു പോലീസ് കണ്െടടുത്തു. ഉച്ചയ്ക്ക് 12ഓടെ ജോഷിയുമായി സംഘം ആലപ്പുഴയിലുള്ള ഇയാളുടെ രണ്ടാമത്തെ വീട്ടിലേക്കു പോയി. കൊച്ചിയിലെ തെളിവെടുപ്പു പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ നിര്‍ണായക തെളിവ് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.