ജോലി തട്ടിപ്പ് : ശരണ്യയെ കൈംബ്രാഞ്ച് കസ്റഡിയില്‍ വാങ്ങി
Saturday, November 28, 2015 12:29 AM IST
കായംകുളം: പോലീസ്സേനയിലെ വിവിധ തസ്തികളിലേക്കു ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി ശരണ്യയെ വിശദമായ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘം കസ്റഡിയില്‍ വാങ്ങി. ചോദ്യം ചെയ്യലിനു ശരണ്യയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞദിവസം അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഇതു പരിഗണിച്ചാണു കോടതിയില്‍ ഹാജരാക്കിയ ശരണ്യയെ വിശദമായ ചോദ്യംചെയ്യലിനു വിട്ടു നല്‍കിയത്.

കഴിഞ്ഞദിവസം ചോദ്യം ചെയ്ത യൂത്ത്കോണ്‍ഗ്രസ് നേതാവിനെയും തൃക്കുന്നപ്പുഴ എസ്ഐയെയും ശരണ്യയെയും ഒരുമിച്ച് അന്വേഷണസംഘം ചോദ്യം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.